കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കേബിൾ ദിനം ആചരിക്കുകയാണ്. സി ഒ എ മുൻ സംസ്ഥാന പ്രസിഡൻ്റും സ്ഥാപക നേതാവുമായ എൻ എച്ച് അൻവറിൻ്റെ ഓർമ്മ ദിനമാണ് കേബിൾ ദിനമായി ആചരിക്കുന്നത്.
കൃത്യമായ ദിശാബോധം, തെളിഞ്ഞ വീക്ഷണങ്ങളെ പ്രാബല്യത്തിൽ എത്തിക്കാനുള്ള അസാമാന്യ കഴിവ്, ബന്ധങ്ങളുടെ ഊഷ്മളത എന്നും കാത്തുസൂക്ഷിക്കുന്ന അപൂർവ്വ വ്യക്തിത്വം - എൻ എച്ച് അൻവർ എന്ന മനുഷ്യനെ പകരം വെക്കാനില്ലാത്ത നേതാവാക്കുന്നത് ഇങ്ങനെ എണ്ണം പറഞ്ഞ പ്രത്യേകതകളാണ്.
അതുകൊണ്ട് തന്നെയാണ് ആ വിയോഗം അത്രമേൽ ശൂന്യത തീക്കുന്നതും. എൻ എച്ച് അൻവറിൻ്റെ എട്ടാം ചരമദിനം കേബിൾ ദിനമായായാണ് സി ഒ എ ആചരിക്കുന്നത്. കേബിൾ ടിവി പ്രസ്ഥാനത്തെ ഇന്നത്തെ നിലയിൽ ഉയർത്തിക്കൊണ്ട് വന്നത് എൻ.എച്ച് അൻവറിൻ്റെ ദിശാബോധമാണെന്ന് സി ഒ എ ജനറൽ സെക്രട്ടറി പിബി സുരേഷ് അനുസ്മരിച്ചു.