Share this Article
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
sajimon parayil

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി നല്‍കിയത്. ഹേമകമ്മറ്റിയില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം സംഘം സ്വീകരിച്ച നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടിതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories