പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടരുന്നു. ഫ്രാന്‍സിന്റേ ദേശീയ ദിനാഘോഷമായ ബാസ്റ്റില്‍ ഡെ പരേഡില്‍ മുഖ്യാഥിയായി പങ്കെടുക്കും. പരേഡില്‍ ഇന്ത്യയുടെ കര,നവിക, വ്യോമ സേനകളും പരേഡില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഫ്രാന്‍സുമായി നാവിക സേനയ്ക്ക് പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും. ഫ്രാന്‍സിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് ഫ്രാന്‍സില്‍ എത്തിയത്. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്തു. സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നാളെ യുഎഇയില്‍ എത്തും.