എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്.
എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവര്‍ത്തിക്കുമ്പോഴും നടപടിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, ആഡംബര വീട് നിര്‍മാണം തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങളാണ് എംഎല്‍എ പി വി അന്‍വര്‍ എഡിജിപിക്കെതിരെ ഉന്നയിച്ചത്.