Share this Article
കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍; ദുരൂഹത
വെബ് ടീം
posted on 02-10-2023
1 min read
THREE SISTERS FOUND DEAD IN TRUNK IN PUNJAB

ചണ്ഡിഗഡ്:  കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. 

ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍  പരാതി നല്‍കിയത്. പണി കഴിഞ്ഞ് മടങ്ങിയെയത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പകല്‍ കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിതയതെന്ന് പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളിയായ കുടുംബം വാടകവീട്ടിലാണ് താമസം. കുട്ടികളുടെ അച്ഛന്‍ നിരന്തരമായി മദ്യപിക്കുന്ന ആളാണെന്നും ബഹളം വയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീടൊഴിയാനും ആവശ്യപ്പെട്ടിരുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

അതേ സമയം നാട്ടുകാർ പറയുന്നത് പെൺകുട്ടികളുടെ പിതാവിനെ സംഭവത്തിൽ സംശയം ഉണ്ടെന്നാണ്. ഇതേ തുടർന്ന് പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories