Share this Article
image
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട
A massive drug bust at Delhi's Indira Gandhi International Airport

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 6 കിലോ കൊക്കെയ്‌നുമായി ഒരാളെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനും ജര്‍മ്മന്‍ പൗരനുമായ അശോക് കുമാറാണ് പിടിയിലായത്.

കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 270 ക്യാപ്സ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6 ഇ 1308 വിമാനത്തില്‍ ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുകയായിരുന്നു അശോക് കുമാര്‍. ഇന്റര്‍പോളിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories