ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കര തൊട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്ന ഒഡിഷ ബംഗാള്‍ സംസ്ഥാനങ്ങള്‍ അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഏകദേശം 10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗാളില്‍ 152 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.