സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കര്‍ശന നടപടികളുമായി പൊലീസ്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം പുതുവത്സര പരിപാടികള്‍ നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് വന്‍ സുരക്ഷയൊരുക്കും.
ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 പൊലീസുകാരെ ഇവിടെ വിന്യസിക്കും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.
ഫോര്‍ട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സര്‍വീസ് വൈകിട്ട് നാലു മണി വരെ ഏര്‍പ്പെടുത്തും. ഇന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.