Share this Article
പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാൻ നല്‍കി; യുവാവിന് 34,000 രൂപ പിഴ
വെബ് ടീം
posted on 17-07-2023
1 min read
TRAFFIC FINE

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

തന്റെ അനുമതിയോടെയാണ് സഹോദരന്‍ ബൈക്ക് ഓടിച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്കു റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവാവിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories