നാല് മാസം മുമ്പ് കാണാതായ യുപി സ്വദേശിനിയെ കാന്‍പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയായ യുവതിയുടെ ആണ്‍ സുഹൃത്ത് വിമല്‍ സോണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആണ്‍ സുഹൃത്ത് വിവാഹം കഴിക്കുന്നതില്‍ യുവതിക്ക് താല്‍പര്യമില്ലായിരുന്നു. തകര്‍ക്കത്തിനിടെ അബദ്ധത്തില്‍ യുവതി കൊല്ലപ്പെട്ടെന്നും മൃതദേഹം കാണ്‍പൂരിലെ വിഐപി ഏരിയയില്‍ കുഴിച്ചിട്ടെന്നും യുവാവ് മൊഴി നല്‍കി.