Share this Article
പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
വെബ് ടീം
posted on 02-10-2023
1 min read
LED BULB IN TODDLERS LUNGS OPERATION SUCCESSFUL

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തത്. 

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. 

കളിക്കുന്ന മൊബൈല്‍ ഫോണിലെ എല്‍ഇഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍പ്പെട്ട സംഭവം മുംബൈയില്‍ നിന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories