Share this Article
image
കേന്ദ്രബജറ്റിൽ വില കൂടുന്നതും കുറയുന്നതും ഏതിനൊക്കെ എന്നറിയാം
വെബ് ടീം
posted on 23-07-2024
1 min read
union budget2024-What gets cheaper and costlier

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ കൈയൊഴിഞ്ഞു. അതേ സമയം  ബിഹാറിനും ആന്ധ്ര പ്രദേശിനും കൈ നിറയെ പദ്ധതികൾ നൽകുകയും ചെയ്തു. ബജറ്റിൽ വില കൂടുന്നതും കുറയുന്നതും ഏതിനൊക്കെ എന്നറിയാം 

വില കുറയുന്നവ:

*കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

*മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു

*ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു

*ഫെറോണിക്കല്‍, ബ്ലിസ്റ്റര്‍ കോപ്പര്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി

*ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു

*തുകല്‍ ഉത്പന്നങ്ങള്‍

*റെസിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്‌സിജന്‍ രഹിത ചെമ്പിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു

വില കൂടുന്നവ: 

*അമോണിയം നൈട്രേറ്റിന്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി

*ജീര്‍ണ്ണിക്കുന്നത് അല്ലാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്തി

*ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.

*10 ലക്ഷം രൂപയില്‍ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories