വ്യാജരേഖ ചമച്ച് ജോലി നേടിയ കേസില്‍ കസ്റ്റഡിയിലായ വിദ്യയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. വിദ്യയുമായി കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ട് ദിവസത്തേക്കാണ് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വ്യാജരേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍ നിന്നും ലഭ്യമാകേണ്ടതുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചായിരുന്നു കോടതി കസ്റ്റഡിയില്‍ വിട്ടത്. അതേസമയം വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം പൊലീസും മണ്ണാര്‍ക്കാട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും