ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 13 പേര്‍ മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. കുറച്ചു അടുത്തുള്ള മറ്റൊരു പടക്കശാലയിൽ സ്‌ഫോടനത്തിൽ ഒരാളും മരിച്ചു.
രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.