Share this Article
ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്റെ റിപ്പോർട്ട്
വെബ് ടീം
posted on 22-11-2023
1 min read
EXTREMELY CAUTIOUS ON SABARIMALA


തിരുവനന്തപുരം. ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്  പൊലീസ് റിപ്പോര്‍ട്ട്. ശബരിമലയില്‍ അടിയന്തര സാഹചര്യങ്ങളെയും തീവ്രവാദ ആക്രമണത്തെയും പ്രതിരോധിക്കാന്‍ മാതൃക പ്രവര്‍ത്തന ചട്ടം രൂപീകരിക്കണമെന്നും  പൊലീസ്. രാജ്യത്തും സംസ്ഥാനത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് പൊലീസ് റിപ്പോർട്ട്.

ശബരിമലയിലേക്ക് തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ഥാടകരെന്ന പേരില്‍ കടന്ന് കയറാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌ഫോടക വസ്തുക്കളോ സ്‌ഫോടനത്തിന് സഹായിക്കുന്ന ഉപകരണങ്ങലോ കടത്താന്‍ സാധ്യതയുണ്ടെന്നും  പൊലീസ്.

സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്പോള്‍ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിച്ചതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും  പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories