തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വയ്യാറ്റിൻ കരയിൽ രാജീവ് - വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്. വീടിന്റെ പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് രൂപ അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. രൂപയെ കാണാനില്ലെന്ന് മൂത്തക്കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.