Share this Article
ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി; മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി
വെബ് ടീം
posted on 17-08-2023
1 min read
COURT ON IVORY CASE RELATED TO MOHANLAL

കൊച്ചി: ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി.കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണം.കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു.സര്‍ക്കാരിന്റെ നടപടിയില്‍ പൊതുതാത്പര്യം ഇല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

പ്രത്യേക നിയമത്തിനുകീഴില്‍ വരുന്ന കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.ഒരു വ്യക്തിക്ക് വേണ്ടി സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു.

മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനകൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാലിന്റെ വാദം.

ആനക്കൊമ്പ് പിടിച്ചെടുത്ത് തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കാൻ വനം വകുപ്പ് തയാറായില്ല. പകരം തൊണ്ടി മുതൽ മോഹൻ ലാലിനെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തൊണ്ടി മുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചത് നീതിന്യായ ചരിത്രത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്നും വനം വന്യജീവി നിയമ പ്രകാരം മോഹൻലാലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച ഹർജിയിലാണ് വനം വകുപ്പ് കേസ് എടുത്ത് കുറ്റ പത്രം നൽകിയത്. കുറഞ്ഞത് 5 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിന് എതിരെയുള്ളത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories