കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുറ്റന്‍കുന്ന് ശ്രീനിവാസന്റെ ഭാര്യ അനിത(52)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ ആറരയോടെ എഴുന്നേറ്റ അനിതയെ പിന്നീട് കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കിണറിന് സമീപം അനിതയുടെ ചെരിപ്പ് കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍നിന്ന് അനിതയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.