29ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിയാൻ ഇനി നാല് ദിവസം മാത്രം.മുന്നൊരുക്കങ്ങളുടെ ഭാഗമായി മീഡിയ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.
തലസ്ഥാനത്തെ ചലച്ചിത്ര മേളയ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എല്ലാ മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്.
ആദ്യ പടിയായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് മീഡിയ സെൽ പ്രവർത്തിക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച്തികച്ചും വ്യത്യസ്ഥമായിരിക്കും ഈ വർഷത്തെ മേളയെന്ന് മന്ത്രി പറഞ്ഞു. മേള ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് ലോക സഞ്ചാര അനുഭവമായി മാറുമെന്നും പ്രത്യാശിച്ചു.
ഈ വർഷത്തെ മേള സ്ത്രീസൗഹൃദ മേളയായിരിക്കുമെന്നും എന്നാൽ പുരുഷ പ്രാധാന്യം ഒട്ടും കുറയില്ലെന്നും ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.മീഡിയ സെല്ലിലെ ഇരുപത്തിയൊന്ന് പേരടങ്ങുന്ന ടീമിൽ ഭൂരിഭാഗവും വനിതികളാണ്.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മേളയുടെ ക്യൂറേറ്റർ ഗോഡ്സാ സെല്ലം, KSFDC ചെയർമാൻ ഷാജി എൻ കരുൺ തുടങ്ങി ചലച്ചിത്ര സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു.