ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. അര്‍ഹതയുണ്ടായിട്ടും സുനിക്ക് ആറ് വര്‍ഷമായി പരോള്‍ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോള്‍ നല്‍കിയിരുന്നില്ല.
ഇടക്കാലത്തുണ്ടായ കേസുകളുടെ പേരില്‍ പരോള്‍ നല്‍കാതിരുന്നത് ശരിയായ തീരുമാനമാണ്. ജയില്‍ മേധാവി ഇപ്പോള്‍ പരോള്‍ നല്‍കിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം മനുഷ്യാവകാശത്തിന്റെ മാനദണ്ഡമല്ലെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.