Share this Article
ശരിക്കും ഒരു മധുരതരമായ നിമിഷം;‘ജിലേബി ഇഷ്ടമായോ എന്ന് സംശയം’; സുരേഷ് ഗോപിയുടെ പുതിയ ഓഫിസില്‍ നടി പ്രാചി തെഹ്‌ലാൻ
വെബ് ടീം
posted on 22-11-2024
1 min read
prachi tehlan

ന്യൂഡൽഹി: സുരേഷ് ഗോപിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന്റെ പോസ്റ്റുമായി നടി പ്രാചി തെഹ്‌ലാൻ.ഡൽഹിയിൽ വച്ചുള്ള ഉദ്‌ഘാടനത്തിന്റെ ഭാഗമായി സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച്  പ്രാചി തെഹ്‌ലാൻ സന്തോഷം പങ്കുവച്ചു. സുരേഷ് ഗോപിയുടെ ഓഫീസില്‍ അദ്ദേഹത്തെ കാണാനായതില്‍ സന്തോഷമുണ്ടെന്നും നേരിട്ട് ആശംസ അറിയിക്കാന്‍ പറ്റിയെന്നും പ്രാചി തെഹ്‌ലാൻ പറയുന്നു. ജിലേബി അദ്ദേഹത്തിന് ഇഷ്ടമായോ എന്ന് സംശയമുണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.‘വരാഹം’ എന്ന സിനിമയിൽ പ്രാചിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

‘ചില കണ്ടുമുട്ടലുകൾ നിർമലമായ സന്തോഷമാണ് പകരുന്നത്. ഇതിഹാസ നായകനായ സുരേഷ് ഏട്ടനെ വീണ്ടും കണ്ടുമുട്ടാൻ സാധിച്ചു. അദ്ദേഹം എന്റെ സഹനടനാണ്, മലയാളം സൂപ്പർസ്റ്റാർ, ഇപ്പോൾ ബഹുമാനപ്പെട്ട പെട്രോളിയം, ടൂറിസം മന്ത്രി. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും, അദ്ദേഹം എന്നത്തേയും പോലെ ഊഷ്മളവും വിനയപൂർവവുമായ സ്വീകരണമൊരുക്കി ഈ ദിവസത്തെ അവിസ്മരണീയമാക്കി. സുരേഷേട്ടന് ഏറ്റവും പ്രിയപ്പെട്ട കലാകാന്ദ് സമ്മാനിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷമായി, പക്ഷേ ജിലേബി അദ്ദേഹത്തിന് ഇഷ്ടമായോ എന്ന് സംശയമുണ്ട്. എല്ലാ അർഥത്തിലും ശരിക്കും ഒരു മധുരതരമായ നിമിഷം. ഈ ആവേശകരമായ പുതിയ അധ്യായത്തിൽ സുരേഷ് ഏട്ടന് വിജയാശംസകൾ നേരുന്നു’.

പ്രാചിയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories