കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരിൽ 7 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം,തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കോന്നി സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകടത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 11 മലയാളികളാണ്. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഇവരുടെ മറ്റു വിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളൂ.