Share this Article
ആർ ജി കർ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു
 Sandeep Ghosh

യുവ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ്. സന്ദീപ് ഘോഷിനൊപ്പം ആശുപത്രിയിലേയ്ക്ക് മരുന്നു വിതരണം ചെയ്ത മറ്റ് മൂന്നു പേരെ കൂടി സിബിഐ  അറസ്റ്റ് ചെയ്തു.

യുവ ഡോക്ടറുടെ കൊലപാതക കേസ് സിബിഐ ഏറ്റെടുത്തത് മുതല്‍ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. സന്ദീപ് ഘോഷിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവ ഡോക്ടറുടെ കൊലപാതകത്തിലും സന്ദീപ് ഘോഷിന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories