Share this Article
ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ മക്കയിലെത്തിയ പ്രവാസി മരിച്ചു
വെബ് ടീം
posted on 27-06-2024
1 min read

റിയാദ്: നാട്ടിൽ നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലിൽ ബഖാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന് സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories