മലയാള ഭാഷാ ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ പിഴവില്‍ അന്വേഷണം. ഡിഐജി സതീഷ് ബിനോയിയോട് അന്വേണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചു. കരാര്‍ നല്‍കിയതിലെ കാലതാമസം ഉള്‍പ്പടെ അന്വേഷിക്കും. അക്ഷരത്തെറ്റ് വന്നതിനാല്‍ മുമ്പ് മാറ്റി വച്ച മെഡലുകള്‍ വീണ്ടും നല്‍കിയെന്നാണ് സംശയം.