Share this Article
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ലോഗോ പ്രകാശനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു
logo release of Kerala Legislative Assembly International Book Festival

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്‌ഘാടനവും സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. ജനുവരി ആദ്യവാരമാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ലോകോത്തര നിലവാരമുള്ള പുസ്തകോത്സവമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ വിജയിപ്പിക്കണമെന്ന് സ്പീക്കർ പറഞ്ഞു..

ഉയരങ്ങളിൽ പറക്കുന്ന ദേശാടനക്കിളികളെ പ്രതിനിധീകരിക്കുന്ന പല വർണ്ണങ്ങളിലായുള്ള ലോഗോയാണ് ഇത്തവണത്തെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ വ്യത്യസ്തമാക്കുന്നത്. ദേശാടന പക്ഷികളും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും ഒരുപോലെയാണെന്ന ആശയത്തിലാണ് ലോഗോ ഉടലെടുത്തത്.

ദൂരങ്ങളോളം സഞ്ചരിച്ച് ദേശാടന പക്ഷികൾ അവരുടെ അടയാളങ്ങൾ ലോകത്ത് രേഖപെടുത്തുന്നപോലെ വ്യത്യസ്ത ലോകങ്ങളിലേക്കുള്ള ജാലകങ്ങളായി പുസ്തകങ്ങൾ മാറുന്നു എന്നതാണ് ലോഗോക്ക് പിന്നിലെ ആശയം…

ജനുവരി 07 മുതൽ 13 വരെയാണ് നിയമസഭാ സമുച്ചയത്തിൽ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു..

നിയമസഭ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷൻ ലോകോത്തര എഴുത്തുകാരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്ന് സ്പീക്കർ പറഞ്ഞു. പുസ്തക പ്രസാധകരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

പുസ്തകോത്സവത്തിൽ വിൽപനയ്ക്ക് പുറമെ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

നിയമസഭ പുസ്തകോത്സവത്തിന്റെ ഒന്നും രണ്ടും എഡിഷനുകൾ പോലെ മൂന്നാം എഡിഷനും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നും സ്പീക്കർ പറഞ്ഞു.

പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിൽ തന്നെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്ത് വെച്ച് അരങ്ങേറുന്നത്. അതിനാൽ കുട്ടികളുടെ കൂടുതൽ പങ്കാളിത്തം ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്‌.

ലോഗോ പ്രകാശന പരിപാടിയിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. എൽ. എമാരായ കെ. പി. മോഹനൻ, ജി. സ്റ്റീഫൻ, സാഹിത്യകാരൻ പ്രഭാവർമ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, അഡീഷണൽ സെക്രട്ടറി എം. എസ്. വിജയൻ എന്നിവരും പങ്കെടുത്തു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories