Share this Article
നടി സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വെബ് ടീം
posted on 07-08-2023
1 min read
ACTRESS SPANDANA DIES

ബംഗളൂരു: കന്നട നടി സ്പന്ദന അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടന്‍ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്.

കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോക്കില്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകുയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും തമ്മിലുള്ള വിവാഹം. പതിനാറാം വിവാഹവാര്‍ഷികത്തിന് പത്തൊന്‍പത് ദിവസം അവശേഷിക്കെയായിരുന്നു സ്പന്ദനയുടെ വിയോഗം. മകന്‍ ശൗര്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories