ആലപ്പുഴ: ചമ്പക്കുളത്ത് വള്ളം കളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മുങ്ങി. ചമ്പക്കുളം മൂലം വള്ളകളിക്കിടെയാണ് അപകടം. വിവിധ വിഭാഗങ്ങളിലായി മത്സരം നടക്കുന്നതിനിടെ വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കതിൽ വള്ളമാണ് മറിഞ്ഞത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരാണ് വള്ളം തുഴഞ്ഞത്.
ഫിനിഷിങ് പോയിന്റിന് അരികിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. അവസാന ഘട്ടത്തിൽ കമ്പനി, കാട്ടിൽ തെക്കതിൽ വള്ളങ്ങളായിരുന്നു ഇഞ്ചോടിഞ്ച് പോരാടിയത്. അതിനിടെയാണ് അപകടം.