Share this Article
CM UpToDate; ത്രെഡ്‌സില്‍ അക്കൗണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
വെബ് ടീം
posted on 06-07-2023
1 min read
CM Pinarayi vijayan sign up in Meta Threads application

ഫേസ്ബുക്കിനും വാട്സാപ്പിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങുകയാണ് എല്ലാവരും.നിരവധി പ്രമുഖര്‍ ഇതിനകം തന്നെ ത്രെഡ്‌സില്‍ അക്കൗണ്ടെടുത്തു കഴിഞ്ഞു. ഇപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും ത്രെഡ്‌സിലെത്തിയിരിക്കുകയാണ്.

തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസ്റ്റാണ്  മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories