ബാര്‍ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് SP മധുസൂദനന് ആണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. വിവാദങ്ങൾ കൂടുതൽ ശക്തിപ്പെട്ടാൽ സർക്കാർ മദ്യനയ ഇളവുകൾ പിൻവലിക്കാനും സാധ്യതയുണ്ട്.
മദ്യനയ ഇളവില്‍ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് ഇന്നലെ പുറത്ത് വന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും മന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.
പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. SP മധുസൂദനന് ആണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അന്വേഷണം വേണമെന്ന മന്ത്രി എം ബി രാജേഷിന്റെ ആവശ്യത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
അതേസമയം വിവാദം കൂടുതൽ ബലപ്പെട്ടാൽ, സർക്കാർ മദ്യനയ ഇളവുകൾ പിൻവലിക്കാനും സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ അത് ബാറുടമകൾക്ക് വലിയ തിരിച്ചടിയാകും. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ തുടങ്ങിയ ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചായിരുന്നു പുതിയ മദ്യനയം നിലവിൽ വന്നത്.