അതീവ സുരക്ഷ മേഖലയായ ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ. തമിഴ്നാട് സ്വദേശി നാരയണ സ്വാമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പൂജ നടത്തിയത്.ഒരാഴ്ച മുമ്പായിരുന്നു പൂജ.സംഭവത്തില്‍ നാരയണ സ്വാമിക്കെതിരെ വനം വകുപ്പ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി മണിക്കൂറോളം പൂജ നടന്നിട്ടും വിവരം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണ് നടന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനംവകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ. തമിഴ്നാട് സ്വദേശി നാരയണ സ്വാമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പൂജ നടത്തിയത്.ഒരാഴ്ച മുമ്പായിരുന്നു പൂജ.സംഭവത്തില്‍ നാരയണ സ്വാമിക്കെതിരെ വനം വകുപ്പ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി മണിക്കൂറോളം പൂജ നടന്നിട്ടും വിവരം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണ് നടന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനംവകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.