സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവില്‍ വടക്ക് ദിശയിലേക്കാണ് ബിപോര്‍ജോയ്യുടെ സഞ്ചാരം.
ഇന്ന് മുതല്‍ വരുന്ന 3 ദിവസം വടക്ക്-പടിഞ്ഞാറ് ദിശയിലേയ്ക്കും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും, ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള-കര്‍ണാടക തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.