ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു. ഒരു സ്ത്രീക്ക് നീതിക്കായി ഇത്രയും ദിവസം സമരത്തില്‍ തുടരേണ്ടി വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. സമരത്തെ പരിഹസിച്ച് ഒതുക്കി തീര്‍ക്കാനല്ല അര്‍ഹമായ നീതി നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.