ന്യൂഡല്‍ഹി:മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട മാനഭംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.മെയ് നാലിന് നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും ക്രൂരതയുടെ ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേ സമയം സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി ബീരേന്‍സിംഗ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവത്തില്‍ ശക്തമായി അപലപിച്ചു. മണിപ്പൂരിലുണ്ടായ സംഭവം തന്റെ ഹൃദയം തകര്‍ത്തുവെന്നും രാജ്യത്തിന് മുഴുന്‍ ലജ്ജാകരമായ സംഭവമാണ് ഉണ്ടായതെന്നും പറഞ്ഞ പ്രധാനമന്ത്രി ഇത്തരം അക്രമങ്ങള്‍ രാജ്യത്തിന് ആകെ അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.