ബെംഗളൂരുവില്‍ മുസ്ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ ഇടപെട്ട് സുപ്രിംകോടതി.
ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരോട് സുപ്രിംകോടതി ഉപദേശം തേടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതാണ് നടപടി.
ജഡ്ജിമാര്‍ സംയമനം പാലിക്കണമെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ജഡ്ജിമാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും പറഞ്ഞു.