Share this Article
ജീവനക്കാരുടെ മിന്നൽ പണിമുടക്ക്: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Lightning strike by staff: Air India Express cancels flights without warning

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി.   നൂറുകണക്കിന് യാത്രക്കാരാണ് കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ യാത്ര ചെയ്യാനാകാതെ വലഞ്ഞത്.  കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽ പണിമുടക്കാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം.

കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. കൊച്ചി  നെടുമ്പാശ്ശേരിയിൽ നാല് ഇൻ്റർനാഷണൽ  വിമാന സര്‍വീസുകളും ഒരു ഡൊമസ്റ്റിക് സർവ്വീസും റദ്ദാക്കി.

ഇതിന് പുറമേ   തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. 

അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിയത്. പണിമുടക്ക് നിയമ വിരുദ്ധമാണെന്നാണ് എയർ ഇന്ത്യയുടെ പ്രതികരണം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories