ന്യൂഡൽഹി: 66–ാം പിറന്നാൾ ദിനമായ ഇന്ന് പഴവങ്ങാടി ഗണപതിയുടെ പ്രസാദവുമായിട്ടാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്ഗോപി പാര്‍ലമെന്‍റില്‍ എത്തിയത്. നേരത്തെ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. സിനിമ രംഗത്തെ സഹപ്രവര്‍ത്തകരും താരത്തിന് പിറന്നാള്‍ ആശംസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപി സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. ഇതോടെ കേരളത്തിൽനിന്ന് ബിജെപിക്കായി ലോക്സഭയിലേക്ക് ആദ്യം അക്കൗണ്ട് തുറന്ന സ്ഥാനാർത്ഥി എന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.