ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞ് വീണുമരിച്ചു.ഇടുക്കി കമ്പിളിക്കണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലന്‍ ആണ് മരിച്ചത്.
ജോഷിമഠില്‍ മലമുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അലനെ എന്‍ഡിആര്‍എഫ് സംഘം ചുമന്നാണ് ബേസ് ക്യാമ്പില്‍ എത്തിച്ചത്.ഈ മാസം 24 നാണ് അലന്‍ അടക്കം നാലംഗം സംഘം ഇത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയത്.