Share this Article
image
ചെറിയ പ്രായത്തിൽ സിദ്ദിഖിൽ നിന്ന് ദുരനുഭവം,മോശമായി പെരുമാറിയെന്ന് യുവനടി രേവതി സമ്പത്ത്
വെബ് ടീം
posted on 24-08-2024
1 min read
revathi sambathth against actor sidhiq

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് മലയാള സിനിമയിലെ നടന്മാര്‍ക്കെതിരായ തുറന്നുപറച്ചിലുകള്‍ പുറത്തുവരികയാണ്.അമ്മ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരേയും നേരത്തെ ഈ രീതിയിലുള്ള ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. നടിയും മോഡലുമായ രേവതി സമ്പത്ത് 2019ല്‍ നടത്തിയ തുറന്നു പറച്ചിൽ വീണ്ടും ചർച്ചയാവുകയാണ്.  'അമ്മ സംഘടനയുടെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെ വീണ്ടും രേവതി മാധ്യമങ്ങൾക്ക് പ്രതികരണം നൽകി.ചെറിയ പ്രായത്തിലാണ് സിദ്ദിഖിൽ നിന്ന്  ദുരനുഭവം ഉണ്ടായതെന്നും രേവതി പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. 

പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്.ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. തുടർന്ന് സിദ്ദിഖ് മോശമായി പെരുമാറി. തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് രേവതി പറയുന്നു. സിദ്ദിഖിന്റെ 'സുഖമറിയാതെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്.  തന്നെ ശാരീരികമായി പീഡിപ്പിച്ചു.പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേയെന്നും നടി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

തനിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടർനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രാധാന്യം നൽകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories