Share this Article
ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി നാളത്തേക്ക് മാറ്റി
highcourt,dileep

നടൻ ദിലീപിന്റെ വിവാദമായ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ദേവസ്വം ബോർഡിൻ്റെ റിപ്പോർട്ട് കോടതി പരിശോധിക്കും.

ദിലീപിന് വിഐപി പരിഗണന കിട്ടിയതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

അഞ്ച് പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇവരിൽ നിന്ന് തെളിവെടുക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ദിലീപ് ദർശനം നടത്തിയ സമയത്തെ  സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories