പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രഖ്യാപിച്ച ഡല്‍ഹി മാര്‍ച്ച് ഇന്ന്. രാവിലെ 11 മണിയോടെ അതിര്‍ത്തിയില്‍ നിന്ന് ഡൽഹിയിലേക്ക് കാൽനടയായി മാർച്ച് ചെയ്യുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. അതേസമയം മാര്‍ച്ച് നടത്തരുതെന്ന് കാണിച്ച് അമ്പാല പൊലീസും പഞ്ചാബ് പൊലീസും കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന 101 കര്‍ഷകരുടെ പേരു വിവരങ്ങളടക്കം കര്‍ഷക സഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. മരിക്കാന്‍ തയ്യാറായാണ് മാര്‍ച്ച് എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അതേസമയം മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹങ്ങളാണ് ശംഭു അതിര്‍ഥിയില്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധ കര്‍ഷക സംഘടനകളുടെ മാര്‍ച്ച് നടത്താനുള്ള മൂന്നാമത്തെ ശ്രമമാണിത്.