ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ ഘടിപ്പിച്ച ടഗ് ബോട്ട് കാര്‍വാറില്‍ നിന്നും പുറപ്പെട്ടു.
ഉച്ചയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വേലിയിറക്ക സമയത്ത് രണ്ട് പാലങ്ങളും കടന്ന് ബോട്ട് ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം.