കൊടുങ്ങല്ലുര്‍: ദേശീയപാത 66 മതിലകം മതില്‍ മൂലയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടില്‍ സുബൈറിന്റെ മകന്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം
രാവിലെ ചെറിയ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പുന്നക്കബസാര്‍ ആക്ട്‌സ് ആംബുലന്‍സില്‍ കൊടുങ്ങല്ലുര്‍ എ ആര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.