Share this Article
ബെംഗളൂരുവിൽ വൻ തീപിടിത്തം, നിരവധി ബസുകൾ കത്തിനശിച്ചു
വെബ് ടീം
posted on 30-10-2023
1 min read
FIRE IN BENGALURU BUS DEPO

ബെംഗളൂരുവിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം. വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു.

തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories