Share this Article
image
കാംലിൻ സ്ഥാപകൻ അന്തരിച്ചു, അനുസ്മരിച്ച് ബിസിനസ് ലോകം
വെബ് ടീം
posted on 16-07-2024
1 min read
CAMLIN FOUNDER PASSES AWAY

മുംബൈ: സ്കൂൾ കാലത്തിന്റെ സ്മരണയിൽ ഇന്നും തുരുമ്പെടുക്കാതെ സൂക്ഷിച്ചുവെച്ച ഒരു തകരപ്പെട്ടിയുണ്ടാകും പലർക്കും. കാംലിൻ(CAMEL),നടരാജ് ഇൻസ്ട്രുമെന്റ് ബോക്സുകൾ അതിൽ ഓർമകളുടെ ഒരുപാട് കണക്കുകൂട്ടലുകൾ ചെയ്തെടുക്കാനാകും.  കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിൻ്റെ അളവുകോലുകളും സൗഹൃദവും പ്രണയവും വിശ്വാസവും അങ്ങനെ പലതും ഒളിച്ചുവച്ച കാലം. ബ്രാൻ്ഡ് കേന്ദ്രീകൃതമല്ലാതിരുന്ന വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ കാംലിൻ എന്ന ബ്രാൻ്ഡ് വരുത്തിയത് വിപ്ലവ സമാനമായ മാറ്റിയിരുന്നു. ആ കമ്പനിക്ക് അതിനുള്ള ദിശാബോധവും കരുത്തുമായി നിന്ന സ്ഥാപകൻ സുഭാഷ് ദന്ദേക്കർ(86) മുംബൈയിൽ അന്തരിച്ചു.

കാംലിൻ്റെ സ്ഥാപകനും കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസുമായിരുന്നു അദ്ദേഹം. വിയോഗ വാർത്ത കുടുംബമാണ് പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. മുംബൈയിൽ ഇന്നലെ തന്നെ സംസ്കാര കർമ്മം നിർവഹിച്ചു. ജപ്പാൻ കേന്ദ്രമായ കൊകുയോ എന്ന കമ്പനിയ്ക്ക് തൻ്റെ കാംലിൻ ബ്രാൻഡ് ഓഹരികൾ നേരത്തെ തന്നെ സുഭാഷ് ദന്ദേക്കർ വിറ്റിരുന്നു. പിന്നീട് കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

ചിത്രകലാ ഉൽപ്പന്ന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയാണ് ദന്ദേക്കർ വിപണിയിൽ ശ്രദ്ധ നേടിയത്. പിന്നീട് ഓഫീസ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിതരണ രംഗത്തേക്കും പ്രൊഫഷണൽ കലാ ഉൽപ്പന്ന വിതരണത്തിലേക്കും അദ്ദേഹം കടന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും ഇറക്കിയ കാംലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories