ലോകകപ്പ് ഫുട്ബോളിനെ പുകയില രഹിത മേളയാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍, ഖത്തര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ലോകകപ്പ് വേദികളിലും ഫാന്‍ സോണുകളിലും പുകവലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അംഗീകാരമായാണ് ഖത്തറിനെ തേടി പുരസ്‌കാരമെത്തിയത്.