ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കായലിലേക്ക് എടുത്തു ചാടിയത്. പാന്‍ക്രിയാസ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ 11.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് യുവാവ് തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ചെങ്ങന്നൂര്‍ അഗ്‌നിശമന സേനയുടെ സ്‌കൂബാ സംഘം ഉച്ചക്ക് 1.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.