ചെമ്പൂർ: ഓമന മൃഗങ്ങൾക്ക് വില കൂടിയ തൊപ്പി,മാലകൾ എന്നിവ വാങ്ങി ഇടുന്നത്ചിലരുടെ പ്രത്യേകതയാണ്. വളർത്തുനായയ്ക്ക് സ്വർണ ചെയിൻ വാങ്ങി നല്‍കി യുവതി കൂട്ടുകാർക്ക് അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മുംബൈയിലാണ് സംഭവം. സ്വര്‍ണ ചെയിന്‍ വാങ്ങാനായി 2.5 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് താമസിക്കുന്ന സൽദന എന്ന യുവതിയാണ് തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയ്ക്കായി സ്വര്‍ണ ചെയിന്‍ വാങ്ങിയത്. സ്വര്‍ണ ചെയിന്‍ വാങ്ങിയ ജ്വല്ലറിക്കാര്‍ അതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിഡിയോ ഇതിനോടകം വൈറലാണ്.
ടൈഗര്‍ എന്നു വിളിക്കുന്ന വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തിലാണ് ഇത്തരത്തില്‍ യുവതി സ്വര്‍ണ ചെയിന്‍ വാങ്ങി സമ്മാനമായി നല്‍കിയത്. 35 ഗ്രാമിന്‍റെ ചെയിനാണ് യുവതി വാങ്ങിയത്. യുവതിയും നായയും ഒരുമിച്ചാണ് ജ്വല്ലറിയിലെത്തിയത്.
മാല തിരഞ്ഞെടുക്കുന്നത് വരെ നായ ക്ഷമയോടെ കാത്തിരിക്കുന്നതും, സ്വര്‍ണ ചെയിന്‍ കഴുത്തില്‍ ഇട്ടപ്പോള്‍ സ്നേഹത്തോടെ നായ വാല്‍ ആട്ടുന്നതുമെല്ലാം വിഡിയോയിലുണ്ട്.
വളര്‍ത്തുനായയ്ക്ക് നൽകിയ ലക്ഷങ്ങളുടെ പിറന്നാള്‍ സമ്മാനം ഇവിടെ ക്ലിക്ക് ചെയ്തു കാണാം