അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ ആണ് കൊല്ലപ്പെട്ടത്. 21 വയ്‌സായിരുന്നു. അഴകത്ത് വീട്ടില്‍ റോയ്ആശ ദമ്പതികളുടെ മകനാണ് ജൂഡ്. അമേരിക്കയിലെ ഫിലാഡല്‍ഫിയായില്‍ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നു.
മുപ്പത് വര്‍ഷമായി ജൂഡിന്റെ കുടുംബം അമേരിക്കയിലാണ് താമസം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ ആണ്. സംസ്‌കാരം ഫിലാഡല്‍ഫിയയില്‍ നടക്കും.