Share this Article
കാമുകനു വേണ്ടി കാർ ഉൾപ്പെടെ വാങ്ങാൻ വൻ തുക ലോണെടുത്തു; കാമുകൻ വായ്പ തിരിച്ചടച്ചില്ല; 25കാരി ജീവനൊടുക്കി
വെബ് ടീം
posted on 19-09-2023
1 min read
Pune techie ends life after boyfriend refused to repay loans she took for him

പുണെ:കാമുകന് വേണ്ടി ലക്ഷക്കണക്കിന് രൂപ ലോൺ ആപ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന്  വായ്പ എടുക്കുകയും തിരിച്ചടയ്ക്കാൻ കാമുകൻ പണം നൽകാതിരുന്നതിനെ തുടർന്നു യുവതി ജീവനൊടുക്കി. പുണെയിലെ വിമാൻ നഗറിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രസിക രവീന്ദ്ര ദിവാട്ടെ (25) ആണ് മരിച്ചത്. ബിടി കവാഡെ റോഡിൽ താമസിച്ചിരുന്ന രസിക, കാമുകനു വേണ്ടിയാണ് ബാങ്കിൽനിന്നു ലോൺ എടുത്തത്. ഒരു കാറും വാങ്ങി നൽകിയിരുന്നു. എന്നാൽ ഇവയുടെ ഇഎംഐ അടയ്ക്കാൻ കാമുകൻ പണം നൽകാതിരുന്നതിനെ തുടർന്നു രസിക ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന രസികയുടെ അമ്മയുടെ പരാതിയിൽ മഞ്ജരിയിലെ ഇസഡ് കോർണറിൽ താമസിക്കുന്ന കാമുകൻ ആദർശ് അജയ്കുമാർ മേനോനെ ഹഡപ്‌സർ പൊലീസ് അറസ്റ്റ് ചെയ്തു.

രസികയും ആദർശും ഈ വർഷം ആദ്യം മുതൽ  പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിൽ ആദർശിനായി രസിക ഒരു കാർ വാങ്ങുകയും ഡൗൺ പേയ്‌മെന്റ് തുക നൽകുകയും ചെയ്തു. ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടയ്ക്കാമെന്നും ആദർശ് ഉറപ്പു നൽകിയിരുന്നു. രസിക തന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദർശിനു കൈമാറുകയും ചെയ്തു, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും നൽകി.

 വായ്‌പ തിരിച്ചടയ്ക്കാത്തതിന്റെ  പേരിൽ ഇരുവരും തമ്മിൽ അടിക്കടി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും രസികയുടെ അമ്മ ചന്ദ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

‘വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് രസികയുടെ സുഹൃത്തിൽനിന്ന് ഫോൺ വിളിയെത്തി. മഞ്ജരിയിലുള്ള ആദർശിന്റെ ഫ്ലാറ്റിൽ രസിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അവർ അവളെ ഹഡപ്‌സറിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും അറിയിച്ചു. ഞാൻ അവിടെ എത്തിയപ്പോൾ എന്റെ മകൾ മരിച്ചിരുന്നു. ആദർശ് അവിടെ നിൽക്കുകയാണ്, ഞാൻ അവന്റെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പുലർച്ചെ 3 മണി വരെ അവർ വഴക്കിട്ടുണ്ടെന്ന് അവൻ എന്നോടു പറഞ്ഞു. ഇതിനുശേഷം മുറിയിൽ കയറിയ രസിക ആത്മഹത്യ ചെയ്യുകയായിരുന്നു.’’– ചന്ദ പരാതിയിൽ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories